Tuesday, October 26, 2010

ജാതീയം .. അന്നും ഇന്നും

പണ്ട് ...

അമ്മേ നനഞ്ഞില്ല ഞാന്‍ വരുന്ന വഴി വക്കിലാ
പുലയി തന്‍ ചായ്പ്പില്‍ കയറി നിന്നു...
അമ്മ: എല്ലാം നശിപ്പിയ്ക്കാനായാണാണൊരുത്തന്‍
എന്‍ വയറ്റില്‍ വന്നു പിറന്നു പോയീ..
..........................

കുറെക്കഴിഞ്ഞ്...

അമ്മേ കാണുക ഇച്ചെറുമനാണെന്നെ
കൈപിടിച്ചന്നേരം കരയ്ക്കടുപ്പിച്ചതും
ശ്വാസം പകുത്തെന്റെ ഉയിരു കാത്തതും..
അമ്മ: കുഞ്ഞേ നന്ദി മാത്രമാണെന്റെ-
യുള്ളില്‍ നീ വന്നിരിയ്ക്കീ ഇറമ്പത്ത്
നിലത്തായ് അല്‍‌പം ചോറ്‌ വിളമ്പാം ഞാന്‍ ..
..........................

ഇപ്പോള്‍ ...

അമ്മേ കണ്ടാലുമിതാണെന്‍ മനസ്സിന്റെ
അഗ്നിയെയാളിക്കത്തിച്ചൊരെന്‍ പ്രണയിനി ..
അമ്മ : (രഹസ്യമായി ) നിലവിളക്കെടുക്കാം ഞാന്‍
അതിനു മുന്‍പേയറിയണമീപ്പെണ്ണു
നമുക്കു താഴെയല്ലെന്നെനിയ്ക്കുറപ്പിയ്ക്കാമല്ലേ?

20 comments:

അജേഷ് ചന്ദ്രന്‍ ബി സി said...

എത്ര ആഗോള വത്ക്കരണം വന്നാലും,
വികസനം വന്നാലും,
നശിയ്ക്കാത്ത ജാതി ചിന്തകള്‍‌ക്ക് വേണ്ടി
ഈ കവിത ഡെഡിക്കേറ്റ് ചെയ്യുന്നു ....

Rajeeve Chelanat said...

പണ്ട്‌ സ്ഥൂലമായിരുന്ന ജാതിബോധം ഇന്ന് അതിസൂക്ഷ്മമായിട്ടാണ് നമ്മളെ അധിനിവേശിക്കുന്നത്.
അഭിവാദ്യങ്ങളോടെ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലരീതിയിൽ ചൊല്ലിയിരിക്കുന്നു ...കേട്ടൊ അജേഷ്


ജാതി ചോദിക്കണമാരോരുമറിയാതെ എന്നിട്ടാ
ജാ‍തിക്കോമരത്തിനെതിരെ തുള്ളണം വാളില്ലാതെ..

സലീം ഇ.പി. said...

ജാതി സെന്‍സസും ജാതി വോട്ടുകളും ഒക്കെ വാഴുന്ന ഈ ലോകത്ത് മനുഷ്യ ജാതിയെ മാത്രം കാണുന്നില്ല... കവിത കൊള്ളാം..

പട്ടേപ്പാടം റാംജി said...

മനുഷ്യനില്‍ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന ചിന്തകളില്‍ ഒന്ന് നന്നായ്‌ പറഞ്ഞു.

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി ശ്രീ ചേലനാട്,ആദ്യമായ് വന്നതിനും അഭിപ്രായം പറഞ്ഞതിനും
@ മുരളിയേട്ടാ, നന്ദി വന്നതിനും വീണ്ടും വായിച്ചതിനും
@ റംജിയേട്ടാ നന്ദി ഒരിയ്ക്കല്‍ കൂടി.
@ ശ്രീ സലിമിക്ക, എന്നിലേക്ക് വന്നതിന്‌ നന്ദി ..വീണ്ടും വരിക

Kalavallabhan said...

ജാതി ഇല്ലാതാവുമോ, ഇല്ല
പണ്ടൊക്കെ നമ്പൂതിരി ജാതി, നായർ ജാതി ഈഴവജാതി, കോൺഗ്രസ്സ് ജാതി, കമ്യൂണിസ്റ്റ് ജാതി,
ഇപ്പോ ബ്ലോഗർ ജാതി, ബസ്സ് ജാതി ഫേസ്ബൂക്ക് ജാതി അങ്ങനെ അങ്ങനെ...

ചെറുവാടി said...

:)
ആശംസകള്‍

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി ശ്രീ കലാവല്ലഭന്‍ , ചെറു വാടി ഈ വായനയ്ക്കും അഭിപ്രായമറിയിച്ചതിനും ....

സിദ്ധീക്ക് തൊഴിയൂര്‍ said...

നന്നാവില്ല മാഷേ , അതിന്നാരും ആത്മാര്‍ഥമായി ശ്രമിക്കുന്നുമില്ല ,
എല്ലാവര്ക്കും മുതലെടുപ്പാണ്‌ ലക്ഷ്യം

Pranavam Ravikumar a.k.a. Kochuravi said...

Good one!

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി സിദ്ധിയ്ക്ക് തൊഴിയൂര്‍ , കൊച്ചു രവി .അഭിപ്രായമറിയിച്ചതിന്‌ ..

jazmikkutty said...

ജാതിമത ചിന്തകള്‍...ഉച്ചനീചത്വം..

സ്നേഹമില്ലോട്ടുമീ നാടുമൊട്ടോക്കെയും

അജീഷ് നന്നായി എഴുതുന്നല്ലോ...ആശംസകള്‍..

ഓര്‍കുട്ട് പരിചയം നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി....

jayarajmurukkumpuzha said...

valare assalayi paranjirikkunnu... aashamsakal.....

അജേഷ് ചന്ദ്രന്‍ ബി സി said...

ജാസ്മിക്കുട്ടി , ജയരാജ് മുരിക്കുമ്പുഴ ...
വളരെ സന്തോഷം ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും ...

ബിന്‍ഷേഖ് said...
This comment has been removed by the author.
ബിന്‍ഷേഖ് said...

എത്ര കുടഞ്ഞാലും തെറിപ്പിച്ചാലും ഒരു ഒഴിയാ ബാധ പോലെ ജാതീയത നമ്മുടെ പുരോഗമന നാട്യങ്ങളുടെ അകത്തളങ്ങളില്‍ അദൃശ്യരേഖകളാല്‍ കളം വരച്ചു കൊണ്ടേയിരിക്കും.

നന്നായി അജേഷ്‌,കവിത.

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി .. ബിന്‍ഷേഖ് ...

അജേഷ് ചന്ദ്രന്‍ ബി സി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

,പുതുവത്സരാശംസകള്‍,